പേരാമ്പ്ര : നരയംകുളത്തെ തണ്ടപ്പുറം വിസ്മയ കുടുംബശ്രീക്ക് കീഴിൽ തുടങ്ങിയ അനശ്വര ടെയ്സ്റ്റ് വേ അച്ചാർ നിർമ്മാണ യൂണിറ്റ് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സി. ഡി. എസ് ചെയർപേഴ്‌സൺ ഷീജ പൊന്നാമ്പത്ത്, വൈ: ചെയർപേഴ്‌സൺ ടി. എം. ലത, എ. എം. ഷൈജു, ടി. പി. രവീന്ദ്രൻ, എ. കെ. കുഞ്ഞിചെക്കിണി, മധുസൂദനൻ ചെറുക്കാട്, എ. ഡി. എസ്. ചെയർപേഴ്‌സൺ ശ്രീലത ഉത്രാലയം, എരഞ്ഞോളി സരോജിനി, സന്ധ്യ ബിനിഷ് എന്നിവർ സംസാരിച്ചു.