വടകര: കളിമണ്ണും മറ്റ് അവശ്യവസ്തുക്കളും ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലായ മൺപാത്ര നിർമാണ വ്യവസായത്തെ സംസ്ഥാന സർക്കാർ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപെടുത്തണമെന്ന് കേരള മൺപാത്ര നിർമാണ സമുദായസഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.കെ നാണു എംഎൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മൺപാത്ര നിർമാതാക്കളുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ആർ നാരായണൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽസെക്രട്ടറി രാജേഷ് പാലങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കേരള ഖാദി ഗ്രാമവ്യവസായ ബോർഡംഗം കെ ലോഹ്യ, രാജേഷ് ചോറോട്, ശ്യാമള പുറമേരി, ലിജിത എളവൻതൊടി, വി.വി പ്രഭാകരൻ, ഇ ദിവാകരൻ, പി രാഘവൻ, എ.വി ഗണേഷ്, കെ.പി ഗോപാലൻ, എം.ആർ ബാലൻ, എം പ്രകാശൻ സംസാരിച്ചു. സി.പി സതീശൻ സ്വാഗതവും കെ വിജയൻ നന്ദിയും പറഞ്ഞു.