വടകര: കേരളത്തിലെ വിശ്വാസ സമൂഹത്തെ അപമാനിച്ച ഭരണകൂടമാണ് പിണറായിയുടെതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് ജോയ് പറഞ്ഞു. വിശ്വാസങ്ങളെ അടിച്ചമർത്തി കമ്മ്യൂണിസം വളർത്താമെന്നത് മലർപൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു മണിയൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബവിൻ ലാൽ സി.ടി.കെ അദ്ധ്യക്ഷനായി. സി.പി വിശ്വനാഥൻ, ബവിത്ത് മലോൽ, ചന്ദ്രൻ മൂഴിക്കൽ, കരീം നടക്കൽ, രാജേഷ് കെ.പി, അതുൽ ബാബു, പി.പി നാഫി സംസാരിച്ചു.