വടകര: ബുസ്താൻ അൽബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ കിഡ്‌സ് ഫെസ്റ്റ് നടത്തി. വടകര ഡിവൈ.എസ്.പി എ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടകര മഹല്ല് പ്രസിന്റ് പി.സി അസ്സൻകുട്ടി ഹാജി അദ്ധ്യക്ഷനായി. മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി എ.പി മഹമൂദ് ഹാജി, ട്രഷറർ ടി.പി ഇബ്രാഹിം ഹാജി, എൻ.പി അബ്ദുല്ല ഹാജി, പി.വി.സി മമ്മു ഹാജി സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് ആന്റിക്ക് സ്വാഗതവും ബുസ്താൻ വനിത കോളജ് പ്രിൻസിപ്പൽ ഫിറോസ് നന്ദിയും പറഞ്ഞു. അൽബീർ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ബുസ്താനുൽ ഉലൂം പബ്ലിക് സ്‌കൂൾ പ്രാധാന അധ്യാപികയുമായ ഖമറുന്നീസക്കുള്ള ബുസ്താനിയ്യ കമ്മറ്റിയുടെ ഉപഹാരവും പഠനത്തിലും സ്‌പോർട്‌സിലും വിജയിച്ചവർക്കുള്ള സമ്മാനദാനവും ഡിവൈ.എസ്.പി നൽകി.