കുറ്റ്യാടി: ശബരിമലയിൽ യുവതികൾ പ്രവേശനം നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിൽ കുറ്റ്യാടിയിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. മുഴുവൻ കടകളും തുറന്നു പ്രവൃത്തിക്കുമെന്ന് വ്യാപാരി സംഘടന വ്യക്തമാക്കിയിരുന്നെങ്കിലും ഒട്ടുമിക്ക കടകളും അടഞ്ഞുതന്നെ കിടന്നു. കായക്കൊടി, തൊട്ടിൽ പാലം, മരുതോങ്കര ഭാഗങ്ങളിൽ ഒട്ടോ സർവീസുകൾ നടത്തി. ഉൾപ്രദേശങ്ങളിലെ ചുരുക്കം കടകൾ തുറന്നു പ്രവൃത്തിച്ചു. കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റിൽ നിന്ന് ബസ്സുകൾ സർവ്വീസ് നടത്തിയില്ല. കെ.എസ്.ആർ ടി.സി ബസ്സുകളും ഓടിയില്ല.