തിരുവണ്ണൂർ: റിട്ടയേർഡ് പോസ്റ്റ്മാസ്റ്റർ പരേതനായ പാലങ്ങാടത്ത് അപ്പുവിന്റെ ഭാര്യ കമല (86) സ്വവസതിയിൽ നിര്യാതയായി. മുൻ റെയ്ഡ്‌കോ മാനേജറും, ഈസ്റ്റ് തിരുവണ്ണൂർ റസിഡന്റസ് അസോസിയേഷൻ സെക്രട്ടറിയുമായ പ്രബീർ കുമാർ, സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായ ശിവജി, പ്രീതി, ഷെർലി എന്നിവർ മക്കളാണ്. തനൂജ ,ഷൈസി(സഹകരണ വകുപ്പ്), ചെറോടത്തിൽ ബാലകൃഷ്ണൻ, കളത്തുംപടിക്കൽ രാജേന്ദ്രൻ എന്നിവർ മരുമക്കളാണ്.