സുൽത്താൻ ബത്തേരി: ബത്തേരി നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞം പദ്ധതി കിഫ്ബി ഫണ്ട് വഴി ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും പതിനൊന്ന് സ്കൂളുകൾക്ക് 13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. ചീരാൽ ജി.എം.എച്ച്.എസ്.എസിന് മൂന്നു കോടി രൂപയും, ബത്തേരി ജിഎസ്‌വിഎച്ച്എസ്എസ്, കല്ലൂർ ജിഎച്ച്എസ്, ഇരുളം ജിഎച്ച്എസ്, മീനങ്ങാടി ജിഎൽപിഎസ്, ബത്തേരി ടെക്നിക്കൽ സ്കൂൾ, നൂൽപ്പുഴ ആർജിഎംആർഎച്ച്എസ്, കുപ്പാടി ജിഎച്ച്എസ്, വാകേരി, പെരിക്കല്ലൂർ ജിഎച്ച്എസ്എസ്, ബീനാച്ചി ജിഎച്ച്എസ് എന്നിവയ്ക്ക് ഒരു കോടി രൂപ വീതവുമാണ് അനുവദിച്ചത്.