calicut-uni
calicut uni

ബഷീറിന്റെ ശേഖരങ്ങൾ ക്ഷണിക്കുന്നു

ബഷീർ ചെയറിന്റെ ഭാഗമായുള്ള വൈക്കം മുഹമ്മദ് ബഷീർ മ്യൂസിയം സജ്ജീകരിക്കുന്നതിന് ബഷീറുമായി ബന്ധപ്പെട്ട വിവരങ്ങൾ, വാർത്തകൾ, കത്തുകൾ, മറ്റ് ശേഖരങ്ങൾ, അപൂർവ ഫോട്ടോകൾ മുതലായവ കൈവശമുള്ളവർ അവ സർവകലാശാലയ്ക്ക് നല്‍കി സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു. വിവരങ്ങൾക്ക്: 9947641226. ഇ-മെയിൽ: basheerchair2018@gmail.com

ബി.ടെക്/ബി.ആർക് പരീക്ഷ

ജനുവരി ഒന്നിന് നടത്തേണ്ടിയിരുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക്/ബി.ആർക്/പാർട്ട്‌ടൈം ബി.ടെക് സപ്ലിമെന്ററി (2കെ സ്‌കീം) പരീക്ഷ ജനുവരി ഏഴിന് നടക്കും. ഒന്നിന് നടത്തേണ്ടിയിരുന്ന മറ്റ് വിവിധ പരീക്ഷകളുടെ പുതുക്കിയ തിയതികൾ വെബ്‌സൈറ്റിൽ.

യു.ജി ആറാം സെമസ്റ്റർ പുനഃപ്രവേശനം

അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ പഠനത്തിന് ചേർന്ന് സി.യു.സി.ബി.സി.എസ്.എസ് (2014 മുതൽ 2016 വരെ പ്രവേശനം), സി.സി.എസ്.എസ് (2012-13 പ്രവേശനം) ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്റർ പരീക്ഷകൾ എഴുതിയ ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് വിദൂരവിദ്യാഭ്യാസം വഴി ആറാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടാം. ഓൺലൈനായി പിഴകൂടാതെ ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, വിജ്ഞാപനത്തിൽ പറഞ്ഞ രേഖകൾ സഹിതം ഡയറക്ടർ, സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ഫെബ്രുവരി ഒമ്പതിനകം ലഭിക്കണം. 55 രൂപ ഫീസടച്ച് അപേക്ഷ നേരിട്ട് സമർപ്പിച്ച് സ്‌പോട്ട് അഡ്മിഷൻ നേടാം. വിവരങ്ങൾ www.sdeuoc.ac.inൽ. ഫോൺ: 0494 2407356, 2407494.

പുനഃപ്രവേശനം നേടാം

വിദൂരവിദ്യാഭ്യാസ വിഭാഗത്തിൻകീഴിൽ ബി.എ /ബി.കോം /ബി.എസ് സി (മാത്‌സ്)/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകൾക്ക് 2012 മുതൽ 2015 വരെയുള്ള വര്‍ഷങ്ങളിൽ പ്രവേശനം നേടി ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് വിദൂരവിദ്യാഭ്യാസം വഴി ആറാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടാം. ഓൺലൈനായി പിഴകൂടാതെ ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ, അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്.ഡി.ഇ ഐ.ഡി/ടി.സി സഹിതം എസ്.ഡി.ഇയിൽ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒമ്പത്. വിവരങ്ങൾ www.sdeuoc.ac.in ൽ. ഫോൺ: 0494 2407356, 2407494.