കൽപ്പറ്റ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന പത്താം തരം, ഹയർ സെക്കണ്ടറി തുല്യത കോഴ്സിന്റെ സമ്പർക്ക പഠന ക്ലാസുകൾ ജനുവരി 6ന് തുടങ്ങും. എല്ലാ ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുണ്ടാവുക. രജിസ്റ്റർ ചെയ്ത പഠിതാക്കൾ 6ന് രാവിലെ 10 ന് താഴെ കാണുന്ന സ്‌ക്കൂളുകളിൽ പങ്കെടുക്കണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.
പത്താം തരത്തിന് 14 കേന്ദ്രങ്ങളും, ഹയർ സെക്കൻഡറിക്ക് 12 സമ്പർക്ക പഠന കേന്ദ്രങ്ങളുമാണുള്ളത്. പത്താം തരം തുല്യതാ സമ്പർക്ക പഠന കേന്ദ്രങ്ങൾ ഗവ.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ, ഗവ. എച്ച്.എസ്.എസ് മേപ്പാടി, ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് പിണങ്ങോട്, ഗവ. യു.പി.എസ് കമ്പളക്കാട്, ഗവ.എച്ച്.എസ്.എസ് പനമരം, എസ്.എച്ച്.എസ്.എസ് മുള്ളൻകൊല്ലി, ഗവ.എച്ച്.എസ്.എസ് കോളേരി ഗവ. എച്ച്.എസ്.എസ് മൂലങ്കാവ്, ഗവ. എച്ച്.എസ്.എസ് അമ്പലവയൽ, ഗവ. എച്ച്.എസ്.എസ് കാട്ടിക്കുളം, ഗവ. എൽ.പി.എസ് കോറോം, എസ്.കെ.എം.ജെ.എച്ച്.എസ്. എസ് കൽപ്പറ്റ, ഗവ. എച്ച്.എസ്.എസ് മാനന്തവാടി, ഗവ. എച്ച്.എസ്,എസ് ആനപ്പാറ, സർവ്വജന എച്ച്.എസ്.എസ്.സുൽത്താൻ ബത്തേരി.
ഹയർസെക്കൻഡറി സമ്പർക്ക പഠന കേന്ദ്രങ്ങൾ:
ഗവ. എച്ച്.എസ്.എസ് പടിഞ്ഞാറത്തറ, ഗവ. എച്ച്.എസ്.എസ് മേപ്പാടി, ഗവ. എച്ച്.എസ്.എസ് അച്ചൂർ, ഗവ. എച്ച്.എസ്.എസ് പനമരം, എസ്.എച്ച്.എസ്.എസ് മുള്ളൻകൊല്ലി, ഗവ. എച്ച്.എസ്.എസ് മൂലങ്കാവ്, ഗവ. എച്ച്.എസ്.എസ് അമ്പലവയൽ, ഗവ. എച്ച്.എസ്.എസ് വെള്ളമുണ്ട, ഗവ. എച്ച്.എസ്.എസ് മുണ്ടേരി, ഗവ. എച്ച്.എസ്.എസ് മാനന്തവാടി, ഗവ. എച്ച്.എസ്.എസ് ആനപ്പാറ, സർവ്വജന എച്ച്.എസ്.എസ്. സുൽത്താൻ ബത്തേരി.
...........................
നേരത്തെ അയച്ച
വൈദ്യുതി മുടക്കം വാർത്തയിൽ തീയ്യതി 5.01.2019 ശനിയാഴ്ച എന്നാക്കുമല്ലോ