പുൽപ്പള്ളി: ഹർത്താൽ ദിവസം പുൽപ്പള്ളി ടൗണിലെ കട അടിച്ച് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സന്തോഷ്, സിജേഷ്, ഉദയൻ, ബിനു എന്നിവരെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ മാനന്തവാടി സബ് ജയിലേക്ക് അയച്ചു. സന്തോഷിന് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ജയിലിലേക്ക് അയച്ചത്. അക്രമങ്ങൾ നടത്തിയ കുടുതൽ പ്രതികളെ ഉടൻ പിടികൂടുമെന്നും സി.സി.ടി.വി പരിശോധിച്ച് അക്രമികളെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

അമ്പലവയലിൽ കട അടപ്പിക്കൽ അക്രമവുമായി ബന്ധപ്പെട്ട് പെരുമ്പാടിക്കുന്ന് സ്വദേശി ബാബുവിനെ അറസ്റ്റു ചെയ്തു.