കൽപ്പറ്റ: പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിൽ വയനാടിനെ പുക രഹിതജില്ലയായി തിരഞ്ഞെടുത്തു. രാജ്യത്തെ 115 ൽ ഒന്നാണ് വയനാട്. 2016 ൽ 78 ശതമാനമായിരുന്നു ജില്ലയിൽ പാചകവാതക കണക്ഷൻ. അത് 87.23 ശതമാനമായി ഉയർന്നു.
പട്ടികജാതി പട്ടികവർഗ്ഗ കുടുബങ്ങൾ, ബിപിഎൽ കുടുബങ്ങൾ പ്രധാൻ മന്ത്രി ആവാസ്‌യോജന ഗുണഭോക്താക്കൾ, എഎവൈ ഉപഭോക്താക്കൾ, വനങ്ങളിൽ പാർക്കുന്നവർ എന്നിവർക്കും സൗജന്യ പാചകവാതക കണക്ഷൻ പദ്ധതി പ്രകാരം ലഭിക്കും 12800 കോടി രൂപയാണ് ബഡ്ജറ്റിൽ ഇതിനായി മാറ്റിവച്ചത്.
കഴിഞ്ഞ ഡിസംബർ 18 വരെ വയനാട് ജില്ലയിൽ ഐഒസി 5730, ബിപിസി 6841, എച്ച്പിസി 2160 എന്നിങ്ങനെ 14730 സൗജന്യ കണക്ഷൻ നൽകി. റേഷൻ കാർഡ് ആധാർ കാർഡ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുമായി കാർഡിലെ വനിത അംഗം സമീപിച്ചാൽ സൗജന്യ കണക്ഷൻ നൽകുമെന്ന് ഉജ്വൽ യോജന നോഡൽ ഓഫീസർ അഭിലാഷ് രാമചന്ദ്രൻ, ജില്ലാ സപ്ലൈ ഓഫീസർ കെ.വി പ്രഭാകരൻ, പുൽപ്പള്ളി ഡീലർ ടി. സത്യനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയിൽ ഉള്ളവർക്ക് സ്റ്റൗ വാങ്ങുന്നതിന് ബാങ്ക് വായ്പ ലഭിക്കും. റീഫില്ലിന് 5 കിലോ സിലിണ്ടർ ലഭിക്കുമെന്നും ഇവർ പറഞ്ഞു.