കൽപ്പറ്റ: ആർട്ട് ഏഷ്യാ ഫൗണ്ടേഷന്റെയും മാനവ സംസ്‌കൃതിയുടെയും നേതൃത്വത്തിൽ ചിത്രകലാ ക്യാംപ് സിവിൽ സ്റ്റേഷനു സമീപമുള്ള പാർക്കിൽ സംഘടിപ്പിച്ചു. ചടങ്ങിൽ ചിത്രകലാ പുരസ്‌കാരം കലാകാരന്മാർക്ക് കൈമാറി. കേരളത്തിന് പുറമേ ബീഹാർ, ഗോവ, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങി എട്ടോളം സംസ്ഥാനങ്ങളിൽ നിന്നുള്ള ചിത്രകലാകാരന്മാർ ക്യാംപിൽ പങ്കെടുത്തു. മാനവ സംസ്‌കൃതി ചെയർമാൻ കെ.ജെ മാണി അവാർഡ് വിതരണം നടത്തി. വി.എം ജിജിലാൽ, രാജ് ബൽറാം, ലക്ഷ്മൺകുമാർ, ജയ അറോറ തുടങ്ങിയവർക്കാണ് ചിത്രകലാ പുരസ്‌കാരം നൽകിയത്. പ്രകൃതി സംരക്ഷണ സന്ദേശം ഉയർത്തിയാണ് 'നിറക്കൂട്ട്" എന്ന പേരിൽ ചിത്രകലാ ക്യാമ്പ് നടത്തിയത്.