കോഴിക്കോട്:പഴയകാല കൺസൾട്ടിംഗ് എഞ്ചിനീയറും, കവിയും, സാഹിത്യകാരനുമായിരുന്ന ചക്കോരത്തുകുളം 'ശിൽപ്പി' വീട്ടിൽ എ.ജി.സോമനാഥ് (86) നിര്യാതനായി. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് മുൻ പ്രസിഡണ്ടും, ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി സ്ഥാപക സെക്രട്ടറിയും, കോഴിക്കോട് കളരിപ്പയറ്റ് അസോസിയേഷൻ മുൻ പ്രസിഡണ്ടുമാണ്. മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെയും, ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന്റെയും ഡയറക്ടറായിരുന്നു. അനവധി സാഹിത്യ രചനകൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ കളരിപ്പയറ്റ് എന്ന മലയാള ഗ്രന്ഥവും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ഏറെ പ്രശസ്തമാണ്. ഗോഡ്സ് ഒാൺ മാർഷ്യൽ ആർട്സ് ഫ്രം ഗോഡ്സ് ഒാൺ കൺട്രി, വീരപഴശ്ശി കേരള വർമ്മ (മലയാളം), ദി സ്റ്റോറി ഒാഫ് പഴശ്ശിരാജ(ഇംഗ്ലീഷ്), കിളിമൊഴി (കവിതാ സമാഹാരം), ആയുധവിദ്യ - ഒരന്വേഷണം, റോട്ടറി-ഒരു ജീവിതശൈലി (കവിതകൾ) എന്നിവയാണ് മറ്റ് ഗ്രന്ഥങ്ങൾ. ഭാര്യ: വാസന്തി സോമനാഥ്. മക്കൾ: ഷീല ദേവദത്തൻ (കുവൈത്ത്), ശ്യാം സോമനാഥ് (ചാർട്ടേഡ് എഞ്ചിനീയർ & വാല്യുവർ, കോഴിക്കോട്). മരുമകൻ: സി.ജി.ദേവദത്തൻ (എഞ്ചിനീയർ, കുവൈത്ത്). ചെറുമകൻ: ജയദേവദത്തൻ. സംസ്‌ക്കാരം: ഇന്ന് 2 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.