പേരാമ്പ്ര: പേരാമ്പ്രയിൽ ബി.എം.എസ് ഓഫീസിന് നേരെ ആക്രമണം. എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. ഒരുസംഘം ആളുകൾ ട്രാഫിക് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് ഇരച്ച് കയറി വാതിൽ പൊളിച്ച് കടന്ന് ഫർണിച്ചെറുകളും ജനൽചില്ലുകളും തകർക്കുകയായിരുന്നു.