പേരാമ്പ്ര: പേരാമ്പ്രയിൽ വീടിന് നേരെ ബോംബേറ്. സി.പി.എം നേതാവും മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനുമായ ശശികുമാർ പേരാമ്പ്രയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വ്യാഴാഴ്ച്ച അർധരാത്രിയോടെയാണ് സംഭവം.
വീടിന്റെ അടുക്കള ഭാഗത്ത് പതിച്ച ബോംബ് പൊട്ടാത്തതിനാൽ ആർക്കും പരിക്കോ വീടിന് നാശമോ ഇല്ല. പേരാമ്പ്ര പൊലീസെത്തി ബോംബ് നിർവീര്യമാക്കി. ഡോഗ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പേരാമ്പ്ര എസ്.ഐ. ടി പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കി. സി.പി.ഐ നേതാക്കളായ എ.കെ ചന്ദ്രൻ മാസ്റ്റർ, ഇ.കുഞ്ഞിരാമൻ എന്നിവർ വീട് സന്ദർശിച്ചു .