കൽപ്പറ്റ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈത്തിരി താലൂക്കിലെ കണിയാമ്പറ്റ പഞ്ചായത്തിൽ മില്ല്മുക്ക് പ്രദേശത്ത് താമസിക്കുന്ന വീടില്ലാത്ത എടപ്പാള ഫിറോസ് ഖാന് വീട് നിർമ്മിച്ചു നൽകും.
26 ജനുവരി റിപ്പബ്ലിക്ക് ദിനത്തിൽ കുടുംബസംഗമം ബത്തേരിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ കെ.എസ്.ഇ.എസ്.എൽ ജില്ലാ പ്രസി. കെ.എം.അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. പത്മനാഭൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എ.തോമസ്,ജോയിന്റ് സെക്രട്ടറി പി.വി.വർക്കി, ഓർഗനൈസിംഗ് സെക്രട്ടറി വി. അബ്ദുള്ള,ജോൺ കമ്പക്കുഴി, സുലോചന രാമകൃഷ്ണൻ,റസിയ അബ്ദുള്ള, ക്യാപ്റ്റൻ വിജയൻ, കെ.കെ.ജോൺ, മാധവൻ നമ്പ്യാർ, അഡ്വ. പി.ജോർജ്ജ്, റാണി വർക്കി, ലിസമ്മ ജോസഫ്, രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സൈനിക വെൽഫെയർ ഓഫീസറെ ഉടൻ നിയമിക്കണമെന്നും ജില്ലാ സൈനിക് ബോർഡ് പുന: സംഘടിപ്പിക്കണമെന്നും സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന വെൽഫെയർ ഓഫീസ് താഴത്തെ നിലയിലേക്ക് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.