കുറ്റ്യാടി: പ്രളയാനന്തരം മണ്ണൊലിച്ചിൽ ഉണ്ടായ കായക്കൊടി പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലും കാവിലുംപാറ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് എന്നിവിടങ്ങളും ഉൾക്കൊള്ളുന്ന കരിമ്പാലക്കണ്ടി നീർത്തടം മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതിക്ക് തുടക്കമായി. പ്രദേശത്തെ മണ്ണ് ജലസംരക്ഷണത്തിനായി എഴുപതുലക്ഷം രൂപയാണ് അനുവദിച്ചത്. കരിമ്പാലക്കണ്ടി നീർത്തടത്തിലെ 210 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. കല്ലു കൈയ്യാല ,മുളതൈ വിതരണം, ഫലവൃക്ഷതൈ വിതരണം, പരിശീലന പരിപാടി, കോസ്റ്റ് എസ് കലേഷൻ, ക്രോസ് ചെക്ക്, പാർശ്വഭിത്തി, ഡൈവേർഷൻ ചാനൽ, കോസ്റ്റ് എസ് കലേഷൻ തുടങ്ങിയ പദ്ധതികളാണ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. പദ്ധതി ഇ.കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി അദ്ധ്യക്ഷയായി. മണ്ണ് സംരക്ഷണ ജില്ലാ ഓഫീസർ ടി.പി ആയിഷ പദ്ധതി വിശദീകരിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ്ജ്, പി.പി നാണു, കെ രാജൻ, പി കെ മുഹമ്മദ് ഷംസീർ, എം കെ ശശി, എന്നിവർ സംസാരിച്ചു.കായക്കൊടി പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കെ.പി സുമതി സ്വാഗതവും വടകര മണ്ണ് ജലസംരക്ഷണ ഓഫീസർ ടി.യു യഗോവിന്ദൻ നന്ദിയും പറഞ്ഞു.
ജവീീേ ഋങമശഹ : ഇ കെ.വിജയൻ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.