പേരാമ്പ്ര: ഇന്നലെ അക്രമിക്കപ്പെട്ട പേരാമ്പ്രയിലെ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് സന്ദർശിച്ചു. പൊലീസിന്റെ ജാഗ്രതക്കുറവാണ് അക്രമങ്ങൾക്ക് കാരണമെന്നും നിഷ്പക്ഷ അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എ. അസീസ്, എൻ.സി. അബൂബക്കർ, വി.വി. മുഹമ്മദാലി, എസ്.കെ. അസ്സയ്‌നാർ, പി.പി. അബ്ദുറഹ്മാൻ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. മഹല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺ ജുമാ മസ്ജിദിന് മുന്നിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.