വടകര: നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കെഎസ്ആർടിസി ഡിപ്പോ അടച്ച് പൂട്ടാനുള്ള സർക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെഎസ്ആർടിസി വർക്കേഴ്‌സ് യൂണിയൻ ഐഎൻടിയുസി വടകര യൂണിറ്റ് വാർഷിക സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സർവ്വീസുകൾ പുന:ക്രമീകരിച്ചും തൊഴിലാളികളെ വിശ്വാസത്തിലെടുത്തും വടകര ഡിപ്പോ ലാഭകരമാക്കി നിലനിർത്താൻ ബന്ധപ്പെട്ടവർ മുൻകൈ എടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളികൾക്കെതിരെ രാഷ്ട്രീയ പകപോക്കൽ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മോട്ടോർ ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.എൻ.എ അമീർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.സുധീർ കുമാർ അദ്ധ്യക്ഷനായി. ജില്ലാ നേതാക്കളായ വി.സി.പ്രേമരാജൻ, കെ.ഭാസ്‌കരൻ, പി.സുജീഷ്, കമറുദ്ദീൻ കുരിയാടി, പി.മോഹനൻ, മീത്തൽ നാസർ, പി.പി.മൊയ്തു സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.ടി.കെ.പ്രേമൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി.ശ്രീജിത്ത് സ്വാഗതവും എ.കെ.ബാബു നന്ദിയും പറഞ്ഞു. പുതിയ യൂണിറ്റ് ഭാരഭാഹികളായി എ.കെ.ബാബു (പ്രസിഡന്റ്), കെ.സുധീർ കുമാർ (വൈസ്പ്രസിഡന്റ്), കെ.ടി.കെ.പ്രേമൻ (ജനറൽ സെക്രട്ടറി), സുജിനേഷ് (സെക്രട്ടറി), പി.ശ്രീജിത്ത് (ഖജാൻജി).