കൊയിലാണ്ടി : സംസ്ഥാന സർക്കാറിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിയ്യൂർ കൂമൻതോടിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. പന്തലായനി തേവർ വയലിലൂടെ കടന്നുപോവുന്ന 2.2 കിലോമീറ്റർ ദൂരത്തിൽ തകർന്ന് കിടന്നിരുന്ന തോടിന്റെ ഒന്നാംഘട്ട പ്രവൃത്തി ഇറിഗേഷൻ വകുപ്പാണ് മേൽനോട്ടം വഹിക്കുന്നത്. കെ.ദാസൻ എം.എൽ.എ. പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ടി.പി.രാമദാസ്, പി.കെ.രാമദാസൻ, ഇറിഗേഷൻ എക്‌സി.എഞ്ചിനീയർ പ്രേമാനന്ദൻ, അസി.എഞ്ചിനീയർ രാജീവൻ എന്നിവർ സംസാരിച്ചു. പാടശേഖരസിമിതി പ്രവർത്തകരും നാട്ടുകാരും പങ്കാളികളായി.
പടം. സംസ്ഥാന സർക്കാറിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിയ്യൂർ കൂമൻതോടിന്റെ ഒന്നാംഘട്ട നവീകരണ പ്രവൃത്തി കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.