പേരാമ്പ്ര : കൂത്താളി ഗ്രാമ പഞ്ചായത്ത് ചെമ്പ്ര പുഴക്ക് കുഴിമണ്ണിൽ ജില്ലാ പഞ്ചായത്ത് 51.28 ലക്ഷം രൂപ ചിലവിൽ പണികഴിപ്പിച്ച പനക്കാട് കുഴി മണ്ണിൽ ഇരുമ്പ് നടപ്പാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.എൽ പ്രൊജക്ട് മാനേജർ ടി.കെ. മുരളീരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സൻകുട്ടി, ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുജാത മനക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.പി. കാർത്ത്യായനി, എ.കെ. പത്മനാഭൻ, ഇ.വി. മധു, കെ.എം. ബാലകൃഷ്ണൻ, മോഹൻദാസ് ഓണിയിൽ, കെ. നാരായണൻ, ശശി കിഴക്കൻ പേരാമ്പ്ര, അബ്ദുള്ള കീരിക്കണ്ടി, കെ. രാമചന്ദ്രൻ, പി.എം. രാമദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.