കുറ്റ്യാടി :രാഷ്ട്രീയ പാർട്ടികളുടെ കിട മത്സരവും പരസ്പര പോരാട്ടവും ആരാധനാലയങ്ങൾ തകർക്കാനുള്ള സാഹചര്യത്തിൽ എത്തരുതെന്ന് എം.ഇ.എസ്. കേരളത്തിലെ മതേതര മനസുകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപെടുത്തണമെന്നും എം.ഇ.എസ് കുറ്റ്യാടി യൂനിറ്റ് യോഗം ആവശ്യപെട്ടു. വി കെ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു.എം.ഇ.എസ് താലൂക്ക് സെക്രട്ടറി ജമാൽ കോരങ്കോട്ട് യോഗം ഉദ്ഘാടനം ചെയ്തു. പാറക്കൽ ജമാൽ, കല്ലാറ കുഞ്ഞമ്മദ്, സി.എച്ച് മെയ്തു.പി.പി. ആലിക്കുട്ടി ഒ.സി. നൗഷാദ്, വി.വി മൊയ്തു ഹാജി എന്നിവർ സംസാരിച്ചു.