കുറ്റ്യാടി :കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ ജനുവരി എട്ട്, ഒൻപത് തിയ്യതികളിൽ മുഴുവൻ തൊഴിലാളികളും പങ്കാളികളാവുമെന്ന പ്രഖ്യാപനവുമായി തൊട്ടിൽപ്പാലത്ത് തൊഴിലാളി റാലിയും പൊതുസമ്മേളനവും നടന്നു. റാലിയും പൊതുസമ്മേളനവും കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. റോബിൻ ജോസഫ് അദ്ധ്യക്ഷനായി. പി മോഹനൻ, അമ്മത്, സി ഭാസ്‌ക്കരൻ എന്നിവർ സംസാരിച്ചു.

ദേശീയ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് ഐക്യട്രേഡ് യൂനിയൻ കുന്നുമ്മൽ ഏരിയാ ഐക്യ ട്രേയ്ഡ് യൂനിയൻ കുന്നുമ്മൽ ഏരിയാ കൺസെഷൻ ആവശ്യപ്പെട്ടു. പണിമുടക്കിന് തെരെഞ്ഞെടുത്ത പഞ്ചായത്ത് കേന്ദ്രങ്ങളിൽ കലാപരിപാടിയും പൊതുയോഗവും നടത്താൻ കൺവെൻഷൻ തീരുമാനിച്ചു. കുറ്റ്യാടിയിൽ നടന്ന കൺവെൻഷൻ വി.നാണു ഉദ്ഘാടനം ചെയ്തു. കെ.പി കരുണൻ അദ്ധ്യക്ഷനായി. കെ.കെ നന്ദനൻ, മുത്തുക്കോയ തങ്ങൾ, പവിത്രൻ, അമ്മത്, ടി എം അമ്മത് .രാജൻ, സി സതീശൻ എന്നിവർ സംസാരിച്ചു.