കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക ഉല്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും നടത്തുന്ന കാർഷിക സർവ്വേയും കർഷക അംഗത്വ പദ്ധതിയും ജനു.15 ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അംഗങ്ങളുടെ പ്രാഥമിക വിവരങ്ങളും കാർഷിക വിവരങ്ങളും ശേഖരിക്കുകയും തുടർന്ന് അതാത് സമയത്ത് ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ അളവ് കണക്കാക്കി വിപണിയിൽ ഇടപെട്ട് ലഭിക്കുന്ന അധിക വിലയുടെ വിഹിതം കൂടി പങ്ക് വയ്ക്കുന്നതിനും, പഞ്ചായത്ത് തലത്തിൽ അംഗങ്ങൾക്ക് തുടർ സേവനങ്ങൾ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും നടപ്പാക്കും. കർഷകർക്ക് കുടുതൽ കരുതൽ നൽകുന്ന പദ്ധതികൾ നടപ്പാക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് പത്ത് മാസം നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ. ഇതിനായി എല്ലാ പഞ്ചായത്തുകളിലും ഓരോ വോളണ്ടിയർമാരെ തിരഞ്ഞെടുത്ത് പ്രത്യേക പരിശലനം നൽകും. 28 വോളണ്ടിയർമാർ ഇതിന്റെ ഭാഗമാകും. പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള തൊഴിൽ രഹിതരായ യുവതി യുവാക്കൾക്കും കുടുംബശ്രീ പ്രവർത്തകർക്കും അപേക്ഷിക്കാം. അപേക്ഷകർ 15ന് മുമ്പ് വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസിൽ അപേക്ഷ നൽകണം. കടുതൽ വിവരങ്ങൾക്ക് ഫോൺ: 04936206008 ,95396 47273.

സി.ഇ.ഒ. കെ.രാജേഷ്, ഡയറക്ടർമാരായ സൻമതി രാജ് , സി.ടി. പ്രമോദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.