car
നിയന്ത്രണം വിട്ട കാർ താഴ്ചയിലുളള വീട്ടിലേക്ക് മറിഞ്ഞ് വീണപ്പോൾ

മാനന്തവാടി:നിർമ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന തലശ്ശേരി റോഡിൽ വരയാൽ ഫോറസ്റ്റ് സ്‌റ്റേഷന് സമീപം നിയന്ത്രണം വീട്ട മാരുതി വാഗൺ ആർ കാർ റോഡരികിലെ താഴ്ചയിലെ വീടിന് മുകളിലേക്ക് മറിഞ്ഞു. കാർ യാത്രികരായ തവിഞ്ഞാൽ തവിഞ്ഞാൽ മണക്കാട്ട് തോമസും, മകൻ ബിജുവും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ ഭാഗികമായി തകർന്നു. വരയാൽ രക്കത്ത് ജയചന്ദന്റെ വീടിനു മുകളിലേക്കാണ് കാർ മറിഞ്ഞത്. ഇദ്ദേഹത്തിന്റെ വീടിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൂടാതെ വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും തകർന്നു. റോഡ് പണി നടക്കുന്ന ഭാഗത്ത് ഇളകിക്കിടന്ന കല്ലുകളിൽ കയറിയാണ് കാർ നിയന്ത്രണം വിട്ടതെന്ന് ഇവർ പറയുന്നു. തലശ്ശേരിയിലെ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് തോമസും മകനും അപകടത്തിൽപെടുന്നത്. ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തികൾക്കെതിരെ പ്രദേശവാസികളിൽ രംഗത്തിറങ്ങിയിട്ടുണ്ട്.