കുറ്റ്യാടി: ദേശീയ പണിമുടക്ക് ദിനത്തിൻ മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റി, കച്ചേരി താഴ പാതയുടെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടി തെളിച്ച് സബർമതി സംഘം പ്രവർത്തകർ മാതൃകയായി. കാലത്ത് 9ന് ആരംഭിച്ച ശുചീകരണ പ്രവർത്തനം സബർമതിയുടെ പതിനഞ്ചോളം അംഗങ്ങളുടെ നേതൃത്വത്തിലാണ് നടന്നത്.
പടം : ശുചീകരണ പ്രവർത്തനവുമായി സബർമതി പ്രവർത്തകർ