കുറ്റ്യാടി:പ്രവാസി ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്ത്വത്തിൽ കോഴിക്കോട് വച്ച് നടക്കുന്ന പ്രവാസി സംഗമത്തിന്റെ പ്രചരണാർത്ഥം സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന സന്ദേശ യാത്രയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി. കല്ലാറ കുഞ്ഞമ്മദ്, എൻ.കെ കുഞ്ഞബ്ദുള്ള, അഹമ്മദ് ഊരത്ത്, കോവുമ്മൽ അമ്മത് ഹാജി, സി.എച്ച് അറഫാത്ത്, കൊള്ളി അ മ്മദ് എന്നിവർ പങ്കെടുത്തു.
പടം. സന്ദേശ യാത്രയുടെ സ്വീകരണത്തിൻ ഐസക്ക് തോമസ് സംസാരിക്കുന്നു.