വടകര: പഞ്ചായത്തുകൾ തോറും സീനിയർ സിറ്റിസൺ ഫോറം പ്രതിനിധികളെ ഉൾപ്പെടുത്തി സംയോജനജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്ന് കേരള സീനിയർ സിറ്റീസൺഫോറം വടകര താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.സർക്കാർ നിർദേശം നിലവിലുണ്ടെങ്കിലും വയോജനങ്ങക്ക് പ്രയോജനകരമായ ജാഗ്രതാസമിതി മിക്ക ഗ്രാമ പഞ്ചായത്തുകളിലും രൂപീകരിച്ചില്ല. ജില്ലാ സമ്മേളനം ചെറുവണ്ണൂരിൽ നടക്കും സംഘടനയുടെ മുഖപത്രമായ വയോമിതം മാസിക സർക്കുലേഷൻ വർദ്ധിപ്പിക്കാനും തീരുമാനിച്ചു. ഫോറം ജില്ലാ പ്രസിഡന്റ് കെ വി ബാലക്കുറുപ്പ് അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി മണ്ടോടി രാജൻ, സംസ്ഥാന കമ്മിറ്റി അംഗം ഒ കുഞ്ഞിരാമൻ, രാമചന്ദ്രൻ ,അബൂബക്കർ മാസ്റ്റർ, കെ ബാലകൃഷ്ണർ, ഭാസ്കരൻ നമ്പ്യാർ, ഹരീന്ദ്രനാഥ്, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.