കുറ്റ്യാടി : നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് പൊതുമരാമത്ത് റോഡുകൾ ജനുവരി 30 നകം നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ അറിയിച്ചു. അഞ്ചര കോടി ചിലവിൽ നിർമ്മിക്കുന്ന അമ്പലക്കുളങ്ങര-വട്ടക്കണ്ടിപ്പാറ റോഡിന്റെയും നമ്പാർഡ് സഹായത്തോടെ ആറ് കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പൂമുഖംഭജനമഠം-വലകെട്ട്- തെക്ക്യേടത്ത് കടവ് റോഡിന്റെയും നിർമ്മണ പ്രവർത്തനങ്ങളാണ് ജനുവരിയിൽ പൂർത്തീകരിക്കുക. കുറ്റ്യാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ.അബ്ദുല്ല വേളം, സി.എൻ.ബാലകൃഷ്ണൻ കുറ്റിയാടി,കെ.ടി.രാജൻ കുന്നുമ്മൽ , ഗ്രാമപഞ്ചായത്ത് അംഗം ഏരത്ത് ബാലൻ ,ഒ.സി.അബ്ദുൽ കരീം ,അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എഞ്ചിനിയർ ബാബു, അസിസ്റ്റന്റ് എഞ്ചിനിയർ ഷിറാജ്, ഓവർസിയർ രാജേഷ്, ഗുണഭോക്തൃ കമ്മറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പടം :അമ്പലക്കണ്ടി വട്ടപാറ റോഡ്