വടകര: വടകര ടൗണിൽ പ്രകടനത്തിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 11 ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. പൊലീസിനെ അക്രമിച്ചതുൾപ്പെടെയുള്ള കേസുകളിലാണ് അറസ്റ്റ്. ഇതോടെ വടകരയിലെ അക്രമസംഭവങ്ങളിൽ 14 പേർ അറസ്റ്റിലായി. പുതുപ്പണത്തെ കുഞ്ഞിപ്പറമ്പത്ത് സനീഷ് (27), പുതുപ്പണം പൊന്നങ്കണ്ടി ഷിജു (31), മടപ്പള്ളിയിലെ കൊയിലോത്ത് താഴകുനി രജീഷ് (35), പുതുപ്പണത്തെ അമ്പലക്കയ്യിൽ രജിൽജിത്ത് (25), പുതുപ്പണം വെമ്മിണിയിൽ സംഗീത് (21), പുതുപ്പണം നടേമ്മൽ സായൂജ് സത്യൻ (20), പുതുപ്പണം പുത്തൻ വീട്ടിൽ ശ്യാംലാൽ (22),പുതുപ്പണം കത്തീന്റവിട അശ്വന്ത് (21), ഒഞ്ചിയത്തെ മീത്തലെ പുത്തൻപുരയിൽ എൻ.പി. പ്രദീപൻ (34), മയ്യന്നൂരിലെ മലയിൽ ദിജിൽരാജ് (29), മയ്യന്നൂർ കൊറ്റിയന്റവിട എൻ.എം. അനീഷ് (42) എന്നിവരെയാണ് വടകര സി.ഐ ടി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.