രാമനാട്ടുകര:രാമനാട്ടുകര ബൈപാസ് ജംഗഷനിൽ ഖദീജ ടീച്ചർ റോഡിൽ താമസിക്കുന്ന മാളിയേക്കൽ സൈതലവി (66) നിര്യാതനായി .കൊണ്ടോട്ടി അലങ്കാർ ഫർണ്ണിച്ചർ ഉടമയാണ്. രാമനാട്ടുകര മുസ്ലിം ലീഗ് മുൻ ട്രഷറർ , 18 ാം ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡന്റ് , കെ.പി.എ അസീസ് ആന്റ് മുഹമ്മദ് പാലക്കൽ ചാരിറ്റബ്ൾ സൊസൈറ്റി ചെയർമാൻ , മങ്ങാടം തൊടി ഖാദിരിയ ജുമാ മസ്ജിദ് ആക്ടിംഗ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് . ഭാര്യമാർ: പരേതയായ പുലാശേരി കദീജ ടീച്ചർ, സൈനബ കെ.എൻ .മക്കൾ: റഈസ്, റുബീന, റിഷാദ്, റുഷ്ദ .മരുമക്കൾ: ഇ.എം. കബീർ (കുറ്റിക്കാട്ടൂർ ) ,ഫസീല ( പള്ളിക്കൽ ബസാർ ).ജനാസ നമസ്‌കാരം ഇന്ന് രാവിലെ 11ന് രാമനാട്ടുകര ചെമ്മലിൽ ജുമാ മസ്ജിദിൽ നടന്നു.