തേനാക്കുഴി, കരുമല ,കപ്പുറം, വട്ടോളി ബസാർ നിവാസികൾക്ക് ലക്ഷങ്ങളുടെനഷ്ടം

ബാലുശ്ശേരി: ഒരു വർഷത്തെ അദ്ധ്വാനം മുഴുവൻ ഒരു ദിവസം കൊണ്ട് വെറുതെയായി. സങ്കടവും രോഷവും കലർന്ന സ്വരത്തിൽ തേനാക്കുഴി കുന്നുമ്മൽ ഗംഗാധരന്റെ ഭാര്യ ലക്ഷ്മി . ഇനി ഞങ്ങൾ എന്തു ചെയ്യും. ?

വീട്ടുപറമ്പിലെ ചേന, ചേമ്പ്, വാഴ തുടങ്ങിയ കൃഷികളെല്ലാം കാട്ടുപന്നികൾ നശിപ്പിച്ചു.

വിളവെടുക്കാറായ കൃഷികളാണ് നശിപ്പിച്ചത്.തെങ്ങിന് മണ്ഡരിയും കൂമ്പ് ചീയലും വേറെ.

കണ്ണോറക്കണ്ടി സതീശന്റെ വീട്ടുപറമ്പിലെ 40 വാഴകൾ പന്നികൾനശിപ്പിച്ചു.

ഇത്തവണ ചേനയും ചേമ്പും കൊത്തേണ്ട പണിയില്ല. മ്മളോട് ചോദിക്കാണ്ട് ഒരു കൂട്ടര് വന്ന് കൊത്തി പോയിക്കി. കൃഷി നശിച്ചതിന്റെ വേദന ഉള്ളിലൊതുക്കിമുച്ചിലോട്ട് കമാരൻപറയുന്നു. തേനാപ്പറമ്പത്ത് സദാനന്ദന്റെ വീട്ടുപറമ്പിലെ ചേമ്പിൻ കൃഷിബാക്കിയില്ല. . കണ്ണോറക്കണ്ടി ശേഖരൻ നമ്പ്യാരുടെ വാഴത്തോട്ടം ,മുച്ചിലോട്ട് ഗോപാലൻ, പൂക്കാട്ട് കാർത്ത്യായനി, മുച്ചിലോട്ട് രാജഗോപാലൻ, പൂക്കാട്ട് രാഘവൻ, മുളകുകണ്ടി കുഞ്ഞിക്കണാരൻ, കുന്നുമ്മൽ കേശവൻ, വി.കെ.ഷാജി വി.കെ.ഭാസ്കരൻ ,ടി.പി.കുമാരൻ മീത്തലെ പൊയിൽ ഗംഗാധരൻതുടങ്ങി നിരവധി കർഷകരുടെ ലക്ഷക്കണക്കിന് രൂപവിലവരുന്ന കൃഷികളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. തേനാക്കുഴി, വട്ടോളി ബസാർ, കരുമല, കപ്പുറം ഭാഗത്തെ കർഷകർ ആകെ ദുരിതത്തിലാണ്.

നേരത്തെ മലമുകളിലും മറ്റുമായിരുന്നു ഇവയുടെ ശല്യമെങ്കിൽ ഇപ്പോൾ ഇവ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങി. .

കാട്ടുപന്നിയുടെ ആക്രമണത്തിൽ നേരത്തെകുനിയിൽ രാഘവൻ നായർക്ക് കണ്ണിനും കാലിനും വയറിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങളോളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് പോലും ഭീഷണിയാണ് കാട്ടുപന്നികൾ.

വനം വകുപ്പ് നടപടിസ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട് നാട്ടുകാർക്ക്.

രാത്രിയുംപകലുംപന്നികൾ കൂട്ടത്തോടെനാട്ടിലേക്ക്

നശിപ്പിക്കുന്നത് ലക്ഷങ്ങളുടെ കൃഷി
ആളുകളേയും ആക്രമിക്കുന്നു