പുൽപ്പള്ളി: മരക്കടവ് പള്ളിക്ക് സമീപം കബനിപ്പുഴയോരത്ത് മേയാൻ വിട്ടിരുന്ന പശുക്കളെ പുലി ആക്രമിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മരക്കടവ് പൊന്നാരംകുന്നേൽ തങ്കച്ചന്റെ പശുക്കളുടെ കഴുത്തിനാണ് പുലി കടിച്ചുപരിക്കേൽപ്പിച്ചത്. പശുവിന്റെ കരച്ചിൽ കേട്ട് പരിസരവാസി ഓടിയെത്തിയെങ്കിലും പുലിയെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് പരിശോധന നടത്തി. പുലിയിറങ്ങിയത് അറിഞ്ഞതോടെ നാട്ടുകാർ ഭീതിയിലാണ്.