മാനന്തവാടി: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം ഏരിയ സെക്രട്ടറിയുടെ പേരിൽ വന്ന വാർത്ത ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നതിന്റെ ജാള്യത മറക്കാനും യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുമാണെന്നും ആക്ഷൻ കമ്മറ്റി യോഗം കുറ്റപ്പെടുത്തി.
തുടക്കം മുതൽ ക്യത്യമായ നിലപാടുമായാണ് ആക്ഷൻ കമ്മറ്റി മുന്നോട്ട് പോവുന്നത്. ആക്ഷൻ കമ്മറ്റിയുടെ പ്രവർത്തനങ്ങളിൽ യാതൊരു വിധ രാഷ്ട്രീയവുമില്ല. അനൂട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുകയാണ് ലക്ഷ്യം. ആരെയെങ്കിലും അറസ്റ്റ് ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന് ആരും കരുതേണ്ട.
യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകും.
ബാങ്കിലെ മുൻ സെക്രട്ടറിയുടെ കാലത്തെ ക്രമക്കേടുകളും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന ഭീതിയിൽ നിന്ന് ഉടലെടുത്തതാണ് സി.പി.എം.ഏരിയ സെക്രട്ടറിയുടെ പ്രസ്താവനയെന്ന് ആക്ഷൻ കമ്മറ്റി അഭിപ്രായപ്പെട്ടു.
യോഗത്തിൽ എം.ജി.ബിജു അദ്ധ്യക്ഷത വഹിച്ചു.
ജോണി മറ്റത്തിലാനി.ഗിരീഷ് കട്ടകളത്തിൽ, പി.കെ.സിദ്ധീഖ്, ടി.ടി.ഗിരീഷ്ൻ മുഹമ്മദാലി, എം.അബ്ദുറഹിമാൻ, പി.ജിതേഷ് ജോസ് പാറക്കൽ, പി.പി.പോക്കർ, പി. നാണു, വി.ടി.ഷാജി, പി.എസ്.മുരുകേശൻ, സാദിഖ് ചുങ്കം, കെ.വി.ജോൺസൺ, എം.ജി.ബാബു,അസീസ് കോട്ടായിൽ,ശശി വാളാട് എന്നിവർ പ്രസംഗിച്ചു.
ജനറൽ കൺവീനർ അമൃതരാജ് സ്വാഗതം പറഞ്ഞു.