മാനന്തവാടി: കർണ്ണാടക ഗവൺമെന്റ് ബാലാവകാശ കമ്മീഷൻ ചെയർമാനും നോർബർ ടൈൻസ് സഭാ അംഗവുമായ ഫാ. ഡോ: ആന്റണി സെബാസ്റ്റ്യന്റെ പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷിച്ചു.
മാനന്തവാടി ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് ദേവാലയത്തിൽ നടത്തിയ ജൂബിലി ആഘോഷം ഫാ.ജോർജ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. ജൂബിലി കുർബാനയ്ക്ക് ഫാ: ആന്റണി സെബാസ്റ്റ്യൻ നേതൃത്വം നൽകി.
ഫാ.തോമസ് തൈകുന്നംപുറം, ഫാ. സിബിച്ചൻ ചേലക്കാപ്പിള്ളിൽ,ഫാ. ജോസ് അന്തനാട്ട്, ഫാ: മാത്യു കാട്ടറത്ത്,ഫാ: സേവ്യർ ആൻസിറ്റ, അനിൽ പാലത്തിങ്കൽ,
വക്കച്ചൻ പാറക്കുഴി, അബൂട്ട് ബെൻസിസ് എന്നിവർ സംബന്ധിച്ചു.

ജൂബിലിയുടെ ഭാഗമായി പാവപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് വീട് വെക്കാൻ അഞ്ച് സെന്റ് ഭൂമി വീതം നൽകി.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കോ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഫാ: ഡോ: ആന്റണി സെബാസ്റ്റ്യൻ. കഴിഞ്ഞ പ്രളയകാലത്ത് ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എക്കോയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.