മാനന്തവാടി: തലശ്ശേരി റോഡിൽ നിർമ്മാണപ്രവൃത്തികൾ നടക്കുന്ന ബോയ്സ് ടൗൺ മുതൽ വരയാൽ പാറത്തോട്ടം പള്ളിവരെയുള്ള ഭാഗത്ത് പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് വരയാൽ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു.

അധികൃതർ നൽകിയ വാക്കുകൾ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.

പ്രദേശത്തെ ജനങ്ങൾ പൊടിശല്യം മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ്.

ജനുവരി 16 ന് പണി പുനരാരംഭിച്ച് 30 ന് ഉള്ളിൽ തീരും എന്ന എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അജിത് ഉറപ്പ്നൽകിയതിനെ തുടർന്ന് ഉപരോധസമരം പിൻവലിച്ചു.
ഉറപ്പ് പാലിക്കണമെന്നും 16 ന് പണി ആരംഭിക്കാത്ത പക്ഷം 16 ന് രാവിലെ മുതൽ പൂർണമായി റോഡ് ഉപരോധിക്കും എന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.