വടകര: മാഹിയിൽ നിന്നു കടത്തിയ 20 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്‌സൈസ് പിടിയിൽ. അമ്പലപ്പുഴ കൈനക്കര ചേന്നംകരി കക്കടം വള്ളി വീട്ടിൽ സുനിലിനെയാണ് (50) വടകര എക്‌സൈസ് പിടികൂടിയത്. മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ എം.ഹാരിസിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈലേഷ് കുമാർ, സുനീഷ്, ഷിജിൻ, സന്ദീപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര കോടതി റിമാന്റ് ചെയ്തു.