കൽപ്പറ്റ: കേരള സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മടക്കിമല സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക് നിർമ്മിച്ച് നൽകുന്ന മൂന്ന് വീടുകളുടെ തറക്കല്ലിടൽ ജില്ലാ ജോയിന്റ് രജിസ്ട്രാർ ടി.റഹീം, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ബാലകൃഷ്ണൻ നായർ എന്നിവർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം ഡി വെങ്കിട്ട സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി. സജീവൻ സ്വാഗതം ചെയ്തു. ഡയറക്ടർമാരായ എം. കെ ആലി, കെ പത്മനാഭൻ, ബേബി റ്റി താഹിറ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ദേവസ്യ, കൃഷ്ണകുമാർ അഹമ്മദ് കുട്ടി, ഫൈസൽ, നദീറ, ആയിഷ ബി, സീമ, സലാം നീലിക്കി, ജോയ് തൊട്ടിത്തറ, മൊയ്തു മേസ്തിരി, ലത്തീഫ് കക്കറത്ത്, നൗഷാദ് കുന്നത്ത്, നാസർ കെ.കെ, വൈത്തിരി താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലെ സൂപ്രണ്ട് എം.ഐ ഗീത എന്നിവർ പങ്കെടുത്തു.