കോഴിക്കോട്: നൊച്ചാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി.എം.മനോജ് അദ്ധ്യക്ഷനായി. അഞ്ചുപേരടങ്ങിയ വനിതാസംഘത്തിന് വിത്തുവിതരണം, നിലമൊരുക്കലിനു സഹായം, വളം സബ് സിഡി എന്നിവ പദ്ധതിയിലൂടെ ലഭ്യമാകും. പഞ്ചായത്തിൽ 20 ഹെക്ടർ സ്ഥലത്താണ് ജൈവഗ്രാമം പദ്ധതിയിലൂടെ പച്ചക്കറി വിളയിക്കുക. ചടങ്ങിൽ കൃഷി ഓഫിസർ മുജീബ്, കൃഷി അസിസ്റ്റന്റ് സുനിൽ, സുബൈദ ചെറുവറ്റ, സനില ചെറുവറ്റ, ജിതേഷ് എന്നിവർ സംസാരിച്ചു.