കുറ്റ്യാടി: യുവ കവിയും കെ.പി.സി.സി. സംസ്‌ക്കാര സാഹിതി ജില്ലാ കൺവീനറുമായ സജീവ് മന്തരത്തൂരിന് ഗ്രനേഡ് പൊട്ടി സാരമായ പരിക്കേറ്റ സംഭവത്തിൽ സംസ്‌ക്കാര സാഹിതി കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി.ആഹ്വാനം ചെയ്ത ഹർത്താലിനിടയിലാണ് കോഴിക്കോട്ടെ ഒരു പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സജീവിന് ഗ്രനേഡ് പൊട്ടി പരിക്കേറ്റത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പി.പി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ കെ.പ്രദീപൻ, സുനിൽ മടപ്പള്ളി, പ്രമോദ് കോട്ടപ്പള്ളി, രാമത്ത് കുമാരൻ, ടി.വി.മുരളി, പ്രതീഷ് കോട്ടപ്പള്ളി, ബവിത്ത് മലോൽ, തുടങ്ങിയവർ സംസാരിച്ചു