കുറ്റ്യാടി:വിരമിച്ച സഹകണ ജീവനക്കാരുടെ പെൻഷൻ വർദ്ധിപ്പിക്കണമെന്ന് കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേർസ് അസോസിയേഷൻ താലൂക്ക് വാർഷിക പൊതുയോഗം ആവശ്വപ്പെട്ടു. ടി.കെ ഗോപാലന്റെ അദ്ധ്യക്ഷതയിൽ എടച്ചേരി നടന്ന പൊതുയോഗം എം.സി.നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.വി ബാലകൃഷ്ണക്കുറുപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.രാഘവൻ, കെ.വാസു, വി.സി.ബാലൻ, സേതുമാധവൻ എന്നിവർ സംസാരിച്ചു.