പേരാമ്പ്ര: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോവർധിനി പദ്ധതി പേരാമ്പ്രയിൽ ആരംഭിച്ചു. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി മെച്ചപ്പെട്ട പശുക്കളെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 6 മാസം പ്രായമുള്ള 50 കന്നുകുട്ടികൾക്ക് 30 മാസത്തേക്ക് 50 ശതമാനം സബ്‌സിഡി നിരക്കിൽ കാലിത്തീറ്റയും 33 മാസത്തേക്ക് ഇൻഷൂറൻസ് പരിരക്ഷയും പദ്ധതിയിലൂടെ ലഭിക്കും. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം എരവട്ടൂർ ക്ഷീരസംഘത്തിൽ വെച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സുനീഷ് നിർവഹിച്ചു. പേരാമ്പ്ര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ.പ്രമോദ് മുഖ്യാതിഥിയായിരുന്നു. പി.ബാലൻ അടിയോടി അദ്ധ്യക്ഷത വഹിച്ചു ഡോ.സുരേഷ് ഓറനാടി, ഡോ.കെ.സുഹാസ് എന്നിവർ സംസാരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ വി.മനോജ് സ്വാഗതവും ക്ഷീര സംഘം സെക്രട്ടറി രജിത നന്ദിയും പറഞ്ഞു.
ഫോട്ടോ: ഗോവർധിനി പദ്ധതി വി കെ സുനീഷ് ഉദ്ഘാടനം ചെയ്യുന്നു