പേരാമ്പ്ര : പേരാമ്പ്ര-വടകര റുട്ടിലെ ബസ് സമരം അവസാനിപ്പിക്കുന്നതിന് അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വടകര പട്ടണത്തിൽ വരുത്തിയ ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് റൂട്ടിൽ ദിവസങ്ങളായി ബസുകൾ സർവ്വീസ് നിർത്തിവച്ചിരിക്കുന്നത്. വിദ്യാർത്ഥകൾ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ ഏറെ പ്രയാസങ്ങൾ അനുഭവിക്കുകയാണ്. സമാന്തര സർവ്വീസുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ഇതിനാൽ വിദ്യാർത്ഥികൾ അധിക ചാർജ് നൽകേണ്ടി വരുന്നു. അധികൃതർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എം. സമീഷ്, ധനേഷ് കാരയാട്, ജിജോയ് ആവള, അഖിൽ കേളോത്ത് എന്നിവർ സംസാരിച്ചു.