ഐ.ഇ.ടി ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ എൻജിനിയറിംഗ് കോളേജിൽ (ഐ.ഇ.ടി) ഇൻസ്ട്രക്ടർ (സിവിൽ), ട്രേഡ്‌സ്മാൻ (പ്രിന്റിംഗ് ടെക്‌നോളജി) കരാർ നിയമനത്തിന് 2018 ഏപ്രിൽ 27ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർക്കുള്ള അഭിമുഖം 21ന് രാവിലെ പത്ത് മണിക്ക് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0494 2407106.
യു.ജി സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ വിദൂരവിദ്യാഭ്യാസം (സി.സി.എസ്.എസ്, 2011 പ്രവേശനം മാത്രം) ഒന്നാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്‌സൽ ഉൽഉലമ സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ 15ന് രാവിലെ 9.30ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രം: സർവകലാശാലാ കാമ്പസ്.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.ടെക്/പാർട്ട്‌ടൈം ബി.ടെക് (മാർച്ച് 200809 സ്‌കീം)/ബി.ആർക് (ഒക്‌ടോബർ 201704 സ്‌കീം) ഇന്റേണൽ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബി.ടെക്/പാർട്ട്‌ടൈം ബി.ടെക് മാർച്ച് 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ബി.എ പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.