പേരാമ്പ്ര: പേരാമ്പ്ര വടകര റൂട്ടിലെ സ്വകാര്യ ബസ് സമരം 11 ദിവസം പിന്നിട്ടിട്ടും പരിഹാരം കണാത്തതിൽ ഐ.എൻ.ടി.യു.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വടകര നഗരസഭയും പൊലീസും തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെ എടുത്ത തീരുമാനമാണ് സമരത്തിലേക്ക് നയിച്ചത്. എത്രയും പെട്ടെന്ന് സമരം ഒത്തുതീർക്കാൻ അധികൃതർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.വി.ദിനേശൻ അദ്ദ്യക്ഷനായി. സി.കെ. ബാലൻ, മനോജ് എടാണിയിൽ, പി.എസ്. സുനിൽകുമാർ, പി.എം. ചന്ദ്രൻ, ലിജേഷ് എന്നിവർ സംസാരിച്ചു