കൽപ്പറ്റ: മനുഷ്യാവകാശ - പരിസ്ഥിതി സംഘടനയായ കേരള സാംസ്‌കാരിക പരിഷത്ത് 31-ാം സംസ്ഥാന നേതൃത്വ സമ്മേളനം 12, 13 (ശനി, ഞായർ) കുന്നമ്പറ്റ പെപ്പർവാലിയിൽ നടക്കും. 12 ന് കാലത്ത് 11 മണിക്ക് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെരീഫ് ഉള്ളത്ത് പതാക ഉയർത്തും.
തുടി - 2019 തമ്പ് എന്ന് പേരിട്ട സമ്മേളനത്തിൽ കുടുംബ സംഗമം, മനുഷ്യാവകാശ പരിസ്ഥിതി സമ്മേളനങ്ങൾ, കാവ്യകളരി, ഇശൽ കലാസാഹിതി, ബാലപഥം കൂട്ടായ്മ, സ്ത്രീപഥം, സിനിമ പ്രദർശനം, ചിത്രകലാ പ്രദർശനങ്ങൾ, കൂട്ടപ്പാട്ട്, പ്രകൃതി നിരീക്ഷണ യാത്ര, സാംസ്‌കാരിക സംഗമം തുടങ്ങിയ പരിപാടികൾ നടക്കും.
സംസ്‌കാരിക പരിഷത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപന അംഗങ്ങളിൽ മികച്ച പ്രവർത്തനത്തിന് നൽകുന്ന ദേശമിത്രം സ്വരാജ് അവാർഡ് ജേതാവ് ടി. ഹംസ മേപ്പാടിയെ ആദരിക്കും.
സമ്മേളനം പ്രമുഖ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ടി.കെ. സൈതാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ മുഖ്യാതിഥിയാകും.
പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജേഷ്, ജഗത് മയൻ ചന്ദ്രപുരി എന്നിവർ അറിയിച്ചു.