കൽപ്പറ്റ: പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി 15 ാം തിയതി കുടുംബശ്രീ നാട്ടുനന്മ വളണ്ടിയർമാർ കിടപ്പുരോഗികളെ സന്ദർശിക്കും. കുടുംബശ്രീയും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി നടപ്പാക്കുന്ന നാട്ടുനന്മ പദ്ധതിയിലെ 3000 വളണ്ടിയർമാരാണ് കിടപ്പിലായ രോഗികളുടെ വീടുകൾ സന്ദർശിക്കുക. കൂടാതെ തദ്ദേശസ്വയം ഭരണ അദ്ധ്യക്ഷന്മാർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, കുടുംബശ്രീ ഉദ്യേഗസ്ഥർ എന്നിവരും കിടപ്പിലായ രോഗികളുടെ വീടുകൾ സന്ദർശിക്കും. ഇതിന്റെ ഉദ്ഘാടനം കാട്ടിക്കുളത്ത് ഒ.ആർ.കേളു എം.എൽ.എ നിർവ്വഹിക്കും.
പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി 15 ാം തിയതി കുടുംബശ്രീ, ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് കൽപ്പറ്റയിൽ സ്‌കൂട്ടർ റാലി സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്യും.

ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകൾ, പാലിയേറ്റീവ് വളണ്ടിയേഴ്സ് കൂട്ടായ്മ എന്നിവയുടെ ആഭുഖ്യത്തിൽ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പാലിയേറ്റീവ് ദിനാചരണ പരിപാടികൾ നടത്തും.
എടവകയിലും തവിഞ്ഞാലിലും രോഗീ -ബന്ധു സംഗമം,
മാനന്തവാടിയിലും തൊണ്ടർനാടും സന്ദേശ റാലി,
പനമരത്ത് സന്ദേശ റാലി, പൊതുസമ്മേളനം, പുല്പള്ളിയിൽ സന്ദേശ റാലി, മുള്ളൻകൊല്ലിയിൽ സംഗമം, ബത്തേരി: സന്ദേശറാലി, ബൈക്ക് റാലി, 9. വാഴവറ്റ: സംഗമം,
തരിയോട്: സന്ദേശ റാലി, പൊതുസമ്മേളനം, മുപ്പൈനാട്:സന്ദേശ റാലി, പടിഞ്ഞാറത്തറ: സംഗമം
മേപ്പാടി: സന്ദേശ റാലി, ടാബ്‌ളോ എന്നിവ നടത്തും.

ജില്ലയിൽ പാലിയേറ്റീവ് യൂണിറ്റുകളിൽ 5126 രോഗികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കിഡ്നി രോഗികൾ 510, കാൻസർ 1866, പക്ഷാഘാതം വന്നവർ 962, നട്ടെല്ലിന് ക്ഷതം സംഭവിച്ചവർ 220, മൂത്രത്തിന്റെ ട്യൂബ് മാറ്റുന്നവർ 410, ഫിസിയോ തെറാപ്പി ആവശ്യമുള്ളവർ 730, വിദഗ്ധ പരിചരണം ആവശ്യമുള്ളവർ 1036 എന്നിങ്ങനെയാണ് രോഗികളുള്ളത്.