മാനന്തവാടി: ഡയാന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മുപ്പത്തിയൊമ്പതാമത് വയനാട് ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ പ്രൈസ് മണി ടൂർണ്ണമെന്റ് ജനുവരി 28 മുതൽ ഫെബ്രുവരി 4 വരെ നടക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയ്യതി ജനുവരി 20 ആണെന്ന് ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അണ്ടർ 11, 13, 15, 17, 19 വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സിംഗിൾസും, ഡബ്ബിൾസും, സീനിയർ വിഭാഗത്തിൽ മെൻസ് മാസ്‌റ്റേഴ്‌സ് (35 വയസിനു മുകളിൽ), വെറ്ററൻസ് (45 വയസിനു മുകളിൽ ),വിമൻ സിംഗിൾസ്, ഡബ്ബിൾസ്, മിക്‌സഡ് ഡബ്ബിൾസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക്‌ പ്രൈസ് മണിയും എവർറോളിംഗ് ട്രോഫിയും സമ്മാനമായി നൽകും അമ്പതിനായിരം രൂപ പ്രൈസ് മണി നൽകുന്ന ജില്ലയിലെ മികച്ച ടൂർണ്ണമെന്റുകളിലൊന്നാണെന്നും ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.

സിംഗിൾസ് 300,ഡബ്ബിൾസ് 500 രൂപ എൻട്രി ഫീസ് ഉണ്ടായിരിക്കും. എൻട്രികൾ ഡയാന ക്ലബ്ബ്, മാനന്തവാടി കോഴിക്കോട് റോഡിലെ ഡന്റൽ ക്ലീനിക്ക് എന്നിവിടങ്ങളിൽ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447204024,04935241992. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡോ.സി.കെ.രഞ്ജിത്ത്, ജനറൽ സെക്രട്ടറി അഡ്വ.കെ.കെ.രമേശ്, ട്രഷറർ സി.കെ.ഗോപാലകൃഷ്ണൻ, ഡോ. പി.സി.സജിത്ത്, പി.കെ. വെങ്കിട സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.