സുൽത്താൻ ബത്തേരി: ദേശീയത, മാനവീകത,ബഹുസ്വരത എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജനുവരി 10 ന് കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച യുവകലാസാഹിതി സംസ്ഥാനയാത്രയ്ക്ക് ബത്തേരിയിൽ സ്വീകരണം നൽകി.ബത്തേരി മുനിസിപ്പിൽ അങ്കണത്തിൽ നടന്ന ചടങ്ങ് പ്രമുഖ എഴുത്തുകാരൻ ഒ.കെ ജോണി ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യുവകലാസാഹിതി കലാസംഘത്തിന്റെ ''ഇന്നലെ ചെയ്‌തോരബന്ധം'' ദൃശ്യാവിഷ്‌ക്കാരം അവതരിപ്പിച്ചു.
സ്വാഗതസംഘം ചെയർമാൻ പി എം ജോയി അദ്ധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭ ചെയർമാൻ ടി എൽ സാബു,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ,വിജയൻ ചെറുകര,ഡെൽനാ നിവേദിത,ജിപ്സൺ വി പോൾ,കെ കെ ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.


ഫോട്ടോ അടിക്കുറിപ്പ്

യുവകലാസാഹിതി സാംസ്‌കാരിക യാത്രയ്ക്ക് ബത്തേരിയിൽ നൽകിയ സ്വീകരണ സമ്മേളനം ഒ.കെ ജോണി ഉദ്ഘാടനം ചെയ്യുന്നു.