കുറ്റ്യാടി .വേളം ചോയിമഠം ശാഖ മുസ്ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും നടത്തി. എസ്.പി.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകനായ ഡോ:അബ്ദുസമദ് തച്ചോളി, നൗഷാദ് കാളിയത്ത്, കെ .പി .മുഹസിൻ, സിയാദ് തീക്കുനി, നാസർമേമി ,ചോയിമഠം,തൻവീർ കുറ്റിയിൽ, റഹീസ് പരപ്പിൽ , സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിൽ ജേതാവായ കെ.പി .ദിൽന ഫാത്തിമ എന്നിവർക്ക് സ്വീകരണം നൽകി. സി.എച്ച് .മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു .പി.കെ ബഷീർ മാസ്റ്റർബഷീർ മാണിക്കോത്ത് .വി .അമ്മത് മാസ്റ്റർ ഡോ അബ്ദുസമദ് ടി.കെ.അബ്ദുൽകരീം, ഖാസിം വണ്ണാറത്ത് ,കെ.കുഞ്ഞബ്ദുല്ല ഹാജി ,എം..അബ്ദുറഹ്മാൻ ഹാജി, എം.എം .അഹമ്മദ് , കുറ്റിയിൽ അബ്ദുൽ സലാം .ടി .എ .ജലീൽ എന്നിവർ പ്രസംഗിച്ചു.